തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഫലം ഉണ്ടാകുന്നതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും അവര്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. കേരളത്തില്‍ ചികിത്സയ്ക്കുവന്ന രോഗിയാണ് ഇദ്ദേഹം. സമ്പര്‍ക്കം വഴി തന്നെയാണ് രോഗം പിടിപെട്ടത്. ഇയാളുടെ പരമാവധി സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നെഗറ്റീവായത് ആശ്വാസമെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന് കേരളത്തില്‍ സമ്പര്‍ക്കമുണ്ടെന്നും മന്ത്രി അറിയിച്ചു.














Discussion about this post