തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് പേര്‍ക്ക് സമ്പര്‍ക്കം വഴി വൈറസ് ബാധയേറ്റത്. മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ് കണ്ണൂര്‍ ഏഴ്, കാസര്‍കോട് രണ്ട്, കോഴിക്കോട് ഒന്ന്. മൂന്ന് പേര്‍ വിദേശത്തു നിന്നും വന്നതും ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ലഭിച്ചത്.
കണ്ണൂരില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആണ്‍കുഞ്ഞു പിറന്നത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൊവിഡ് ചികിത്സയിലുള്ള 19 പേര്‍ക്ക് ഇന്ന് നെഗറ്റീവായി കാസര്‍കോട് ഒന്‍പത് പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2 ,തൃശ്ശൂര്‍ ഒന്ന്. ഇതുവരെ 371 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ 816 പേര്‍ ആശുപത്രിയിലുണ്ട്. 201 പേരെ ഇന്നു ഉച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 14163 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.12718 എണ്ണം നെഗറ്റീവ് രേഖപ്പെടുത്തി.
രാജ്യത്തെ കൊവിഡ് സാഹചര്യം നേരിടാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും കേരളം അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ധാരണ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി ഇളവ് വരുത്തിയാല്‍ മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം സ്വീകരിച്ചത്.














Discussion about this post