തിരുവനന്തപുരം: സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സപ്ലൈകോയുടെ നേതൃത്വത്തില്‍ എറണാകുളത്തും വയനാട്ടിലും ഭക്ഷണപ്പൊതിയും വെള്ളവും നല്‍കും. ഏപ്രില്‍ 11 മുതലാണ് ഭക്ഷണവും വെള്ളവും ഇവര്‍ക്ക് നല്‍കുക.
എറണാകുളം ജില്ലയില്‍ ഇടപ്പള്ളിയിലും വയനാട് ജില്ലയില്‍ കല്‍പറ്റയ്ക്കടുത്ത് കൈനാട്ടിയിലും ഇതിനുള്ള സൗകര്യമൊരുക്കും. എറണാകുളം, വയനാട് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് സപ്ലൈകോ ഇതിനൊരുങ്ങുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നു വരെ ഭക്ഷപ്പൊതിയും വെള്ളവും ലഭിക്കുമെന്നും സിഎംഡി.പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു.














Discussion about this post