മുംബൈ: മുംബൈ താജ്മഹല്‍ ഹോട്ടലിലെ ആറ് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഹോട്ടല്‍ ജീവനക്കാരായ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് ഡോ. ഗൗതം ബന്‍സാലി പറഞ്ഞു. ഏപ്രില്‍ എട്ടിന് നാല് ജീവനക്കാരേയും പതിനൊന്നിന് രണ്ട് ജീവനക്കാരേയും രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുകയായിരുന്നു. വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ താജില്‍ താമസം ഒരുക്കിയിരുന്നു. ഇവരില്‍ നിന്നാകാം ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് സൂചന.













Discussion about this post