തിരുവനന്തപുരം: വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയ്ക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയതായി വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഗര്‍ഭിണിയെ മാത്രം കടത്തിവിടും. കൂടെയുള്ള ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം തീരുമാനം അറിയിക്കുമെന്നും വയനാട് കളക്ടര്‍ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയിലാണ് മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാന്‍ ശ്രമിച്ച ഒന്‍പത് മാസം പൂര്‍ണ ഗര്‍ഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലയ്ക്ക് ദുരനുഭവമുണ്ടായത്. ആറ് മണിക്കൂര്‍ മുത്തങ്ങ ചെക്‌പോസ്റ്റില്‍ കാത്തു നിന്ന ശേഷം ഇവരെ തിരിച്ചയക്കുകയായിരുന്നു. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്നും ഇവരെ ചെക്‌പോസ്റ്റ് കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ തുടര്‍ന്ന് ഇവര്‍ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ഷിജിലയ്‌ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.














Discussion about this post