ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അകപ്പെട്ട പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനായി സര്‍ക്കാര്‍ പ്രത്യേകം വിമാനം ഏര്‍പ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പട്ടു.
‘ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് പ്രവാസലോകത്ത് കുടുങ്ങിക്കിടക്കുന്നത്. വീട്ടിലെത്താനാകാത്തതില്‍ അവര്‍ നിരാശരാണ്. അവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണം. ഇവിടെ അവരെ പ്രത്യേക നിരീക്ഷണത്തിലാക്കണം’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
Discussion about this post