ന്യൂഡല്‍ഹി: മേയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാത്രി തയാറാക്കിയ 14 പേജുകളുള്ള വിശദമായ മാര്‍ഗ നിര്‍ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍കിയിട്ടുള്ളവ താഴെ കാണും വിധമാണ്.
- കര്‍ശനമായ സാമൂഹിക അകലം പാലിച്ച് ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും അനുവദിക്കും.
- അവശ്യസാധനങ്ങളുടെ അന്തര്‍ സംസ്ഥാന ഗതാഗതം അനുവദിക്കും.
- ദിവസവേതനക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കൃഷിയും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും പുനരാരംഭിക്കും.
- ഹൈവേ ഡബ്ബകള്‍, ട്രക്ക് റിപ്പയര്‍ ഷോപ്പുകള്‍, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോള്‍ സെന്ററുകള്‍ എന്നിവ ഏപ്രില്‍ 20 മുതല്‍ തുറക്കാനാകും.
- ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണ യൂണിറ്റുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
- ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍, റോഡുകള്‍, ജലസേചന പദ്ധതികള്‍, കെട്ടിടങ്ങള്‍, ഗ്രാമീണ മേഖലയിലെ വ്യാവസായിക പദ്ധതികള്‍ എന്നിവയുടെ നിര്‍മാണം, ഗ്രാമീണ പൊതു സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയും അനുവദിച്ചു.
- പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, ട്രഷറി പേയ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സ് ആന്‍ഡ് ഫീല്‍ഡ് ഓഫീസേഴ്സ്.
- പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകള്‍
- പോസ്റ്റ് ഓഫീസുകള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍ക്കും അതോറിറ്റിക്കും പ്രവര്‍ത്തനാനുമതി.
- പ്രിന്റ്, ഇലക്ട്രോണിക് മീഡിയക്ക് നല്‍കിയിരുന്ന ഇളവുകള്‍ തുടരും.
- റേഷന്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
- സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ചില ഫാക്ടറികള്‍ തുറക്കാം.
- പാക്കേജ്ഡ് ഫുഡ് വ്യവസായം, കീടനാശിനി, വിത്ത് എ്ന്നിവയുമായി ബ ന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് ഇളവനുവദിക്കും.
- തേയിലത്തോട്ടം തുറക്കാം, എന്നാല്‍ അമ്പത് ശതമാനം തൊഴിലാളികള്‍ മാത്രം പ്രത്യേക അകലം പാലിച്ച് പ്രവര്‍ത്തിക്കാം.
- അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം അനുവദിക്കും. റെയില്‍വേ മുഖേനയുള്ള ചരക്ക് നീക്കം, സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം, കൃഷിയുമായി ബന്ധപ്പെട്ട ചരക്ക് നീക്കം.
- ഐടി സ്ഥാപനങ്ങള്‍ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ 33% ജീവനക്കാരെ അനുവദിക്കും.
- ആംബുലന്‍സുകള്‍, കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കും.
- സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാം.
- കോഴി, മത്സ്യ, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതി.
പൊതുഗതാഗതത്തിന് ഇളവുകള്‍ ഇല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ഇളവുകള്‍ നല്‍കരുതെന്നും കേന്ദ്രം കര്‍ശനമായി നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്.













Discussion about this post