തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹ്രസ്വകാല പരിപാടികള്‍ക്കും സന്ദര്‍ശകവിസയിലും മറ്റുമായി വിദേശത്ത് പോയി കുടുങ്ങിയവര്‍ക്ക് വരുമാനമില്ലാത്ത സ്ഥിതിയില്‍ ജീവിതം അസാധ്യമായിരിക്കുന്നു. അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകള്‍ പാലിച്ച് ഇത്തരത്തിലുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.
മടങ്ങിയെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈനും സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. കോവിഡ് 19 നെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി കേന്ദ്രം തയ്യാറാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post