തിരുവനന്തപുരം: കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 97,464 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 96942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂരിലുള്ള ആള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. സംസ്ഥാനത്ത് ഏഴു പേര്‍ രോഗമുക്തി നേടി. കാസര്‍കോട് നാലും കൊല്ലത്ത് ഒരാളും കോഴിക്കോട് രണ്ടു പേരുമാണ് രോഗമുക്തരായത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 387 പേരില്‍ 264 പേര്‍ വിദേശത്ത് നിന്നും ഇതരസംസ്ഥനങ്ങളില്‍ നിന്നും വന്നവരാണ്. എട്ടു പേര്‍ വിദേശികളാണ്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.














Discussion about this post