ന്യൂഡല്‍ഹി: കോവിഡ് വ്യാപനംമൂലം ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള കാലാവധി ധനമന്ത്രാലയം നീട്ടി. ഇതനുസരിച്ച് മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസികള്‍ മെയ് 15നകം പുതുക്കിയാല്‍മതി. മെയ് 15നകം പോളിസി പുതുക്കിയാല്‍ കാലാവധി തീര്‍ന്ന അന്നുമുതല്‍ പ്രാബല്യമുണ്ടാകും.
പുതുക്കേണ്ട സമയം കഴിഞ്ഞാലും ഈ പോളിസി നിലനില്‍ക്കും. തേഡ് പാര്‍ട്ടി മോട്ടോര്‍വാഹന ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമാണ് ഇത് ബാധകമായിട്ടുള്ളത്.













Discussion about this post