തിരുവനന്തപുരം: സംസ്ഥാനം വാടകയ്ക്ക് എടുത്ത പവന്‍ ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി. രണ്ട് ക്യാപ്റ്റന്മാരും പവന്‍ ഹാന്‍സിന്റെ മൂന്ന് എഞ്ചിനിയര്‍മാരും ആദ്യ സംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്നും മരുന്നുമായാണ് ഹെലികോപ്റ്റര്‍ എത്തിയത്. അടിയന്തിര ആവശ്യങ്ങള്‍ ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുള്ളത്. 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഇരട്ട എന്‍ജീന്‍ ഹെലികോപ്റ്ററില്‍ രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലാണ് ഹെലികോപ്റ്റര്‍ ഉള്ളത്. പവന്‍ഹാന്‍സിന്റെ ഓഫീസും ഇവിടെയാണ് ഒരുക്കിയിട്ടുള്ളത്.














Discussion about this post