മുംബൈ: ലോകത്താകമാനം കൊവിഡിനെ ഭീതിയോടെ നേരിടുമ്പോഴും പ്രതിരോധത്തിനായി കേരളം കൈക്കൊണ്ട രീതി അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും കേരള മാതൃക പിന്തുടരേണ്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ബിബിസിയില്‍ വന്ന കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യവസായി ആനന്ദ് മഹീന്ദ്ര ചൂണ്ടിക്കാട്ടി.
കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞത് തുടര്‍ന്നാല്‍ കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകുമെന്നാണ് റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ രേഖപ്പെടുത്തി.
കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേരളം ലോകത്തിനു തന്നെ ഉജ്ജ്വല മാതൃകയാകുമെന്നതില്‍ സംശയമില്ല. ആരോഗ്യപ്രവര്‍ത്തകരും പോലീസും അതാത് ജില്ലാഭരണകൂടവും സംയുക്തമായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചിട്ടുള്ളത്. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണം ഏറെ ഗുണം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ഭേദമന്യേയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളും മികച്ചതായിരുന്നു. തുടര്‍ന്നും അച്ചടക്കം പാലിക്കുന്നതിലൂടെ വിജയിക്കാനാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
Discussion about this post