തിരുവനന്തപുരം: കീഴാറ്റൂര്‍ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മരിച്ചവ്യക്തിക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നു. മികച്ച ചികിത്സയാണ് അദ്ദേഹത്തിന് നല്‍കിയത്. ലോക് ഡൗണ്‍പ്രോട്ടോകോള്‍ പ്രകാരം ആകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മൂന്നുതവണ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകള്‍ എല്ലാം നെഗറ്റീവ് ആയിരുന്നു.
കേരളത്തിലുടനീളം മികച്ച ശ്രദ്ധയും ജാഗ്രതയും തുടരുകയാണ്. ഇളവുകള്‍ അനുവദിക്കാറായിട്ടില്ല. ജനജീവിതം ദുസ്സഹമാകാതിരിക്കാനാണ് ഇളവുകള്‍ നല്‍കിയത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് ദുരുപയോഗം ചെയ്യരുത്. പണത്തിന് ക്ഷാമം ഉണ്ട്. എങ്കിലും ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.













