ന്യൂഡല്‍ഹി: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുകള്‍ അയച്ച് നല്‍കിയ ഇന്ത്യക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍. ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്രപ്രതിനിധിയാണ് നന്ദി അറിയിച്ച് ട്വിറ്ററില്‍ കുറിച്ചത്. ഒരു ലക്ഷം പാരസെറ്റമോള്‍, അഞ്ച് ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ തുടങ്ങിയ മരുന്നുകളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. നേരത്തെ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കയറ്റി അയച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഇതുവരെ 906 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 30 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അതേസമയം, ബെഹ്റിന്‍, യുഎഇ, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വീന്‍ കയറ്റി അയച്ചിരുന്നു. കുവൈറ്റിലേക്ക് പാരസെറ്റാമോളും നല്‍കിയിരുന്നു.
Discussion about this post