ന്യൂഡല്‍ഹി: കോവിഡ്-19നെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം. അണുനാശിനികള്‍ മനുഷ്യരുടെ മേല്‍ തളിയ്ക്കാന്‍ പാടുള്ളതല്ല. ഇതു അശാസ്ത്രീയവും ഗുണകരമല്ലാത്തതും അപകടകരവുമാണെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മനുഷ്യനിലേക്ക് അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളില്‍ അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നത് വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം മറുപടി നല്‍കിയത്.













Discussion about this post