മുംബൈ: മുംബൈ ആസ്ഥാനമായുള്ള പടിഞ്ഞാറന്‍ നാവിക കമാന്‍ഡിലെ 26 പേര്‍ക്കു കൊവിഡ് ബാധ സ്ഥിരീകരിച്ചു. സേനയ്ക്ക് അനുബന്ധ സേവനങ്ങള്‍ നല്കാന്‍ തീരത്തു പ്രവര്‍ത്തിക്കുന്ന ഐഎന്‍എസ് ആംഗ്രെ എന്ന സ്ഥാപനത്തിലെ നാവികരാണിവര്‍. 25 പേര്‍ ഐഎന്‍എസ് ആംഗ്രെ വളപ്പിലാണു താമസിച്ചിരുന്നത്. ഒരാള്‍ സ്വന്തം വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. 47 വയസുള്ള ഒരാളൊഴികെ രോഗം പിടിപെട്ട നാവികരെല്ലാം 30 വയസിനു താഴെയുള്ളവരാണ്. ഇന്ത്യന്‍ സായുധസേനയില്‍ ഇത്ര വ്യാപകമായ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മുന്‍പ് കരസേനയിലെ എട്ടുപേര്‍ക്കു കോവിഡ് രോഗം പിടിപെട്ടിരുന്നു. അതില്‍ രണ്ടു പേര്‍ ഡോക്ടര്‍മാരും ഒരാള്‍ നഴ്‌സിംഗ് അസിസ്റ്റന്റുമായിരുന്നു. നാവികരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ തിരിച്ചറിയാന്‍ സേന നടപടികളാരംഭിച്ചു. ഐഎന്‍എസ് ആംഗ്രെ വളപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടത്തെ മുഴുവന്‍ പേര്‍ക്കും വൈറസ് പരിശോധന ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനു സാഹ്യചര്യങ്ങളെക്കുറിച്ചു വിശദീകരണം നല്കി.













Discussion about this post