ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച കൊറോണ കണ്‍ട്രോള്‍ റൂമില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷാ കണ്‍ട്രോള്‍ റൂമില്‍ എത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തത്.
കൊറോണ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത അമിത് ഷാ ഓരോ സംസ്ഥാനങ്ങളിലും നിന്നും മന്ത്രിമാരില്‍ നിന്നും ലഭിച്ചിരിക്കുന്ന പ്രതികരണങ്ങള്‍ പരിശോധിച്ചു. കൊറോണ വൈറസ് വ്യാപനം തടയാന്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അമിത് ഷാ പ്രതികരിച്ചു. അവശ്യ വസ്തുക്കളുടെ വിതരണം സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ അകപ്പെട്ട വിവിധ ഭാഷാ തൊഴിലാളികളുടെ നിലവിലെ അവസ്ഥകളെക്കുറിച്ചും അമിത് ഷാ വിലയിരുത്തിയിട്ടുണ്ട്. ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ വിവിധ ഭാഷാ തൊഴിലാളികള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.













Discussion about this post