ന്യൂഡല്‍ഹി: രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്ന് കേന്ദ്രആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ആഭ്യന്തരസെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
കേന്ദ്രം അനുവദിച്ചിരിക്കുന്ന ഇളവുകള്‍ മാത്രമേ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ നടപ്പിലാക്കാനാവൂ എന്ന് കത്തില്‍ കേന്ദ്രആഭ്യന്തര സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിയന്ത്രണങ്ങള്‍ ലഘൂകരിക്കരുതെന്നും കത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
ഗ്രാമീണ മേഖലയില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, അടിയന്തര സേവനങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍, കൊറിയര്‍ സേവനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാം തുടങ്ങിയവയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്ന ഇളവുകള്‍













Discussion about this post