ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 125 കുടുംബങ്ങളോട് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നൂറോളം ആളുകളെ ക്വാറന്റൈനിലാക്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നാല് ദിവസം മുന്‍പാണ് ശുചീകരണ തൊഴിലാളിക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.













Discussion about this post