തിരുവനന്തപുരം: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെയും അവരുടെ ഡ്രൈവറെയും മൃഗീയമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ അത്യന്തം ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പറഞ്ഞു. സംഭവം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. കൊല്ലപ്പെട്ട സന്യാസിമാര്‍ക്ക് ഹൃദയപൂര്‍വം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായി അനുശോചന സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. ഇതിന് ഉത്തരവാദിയായവരെ എത്രയും വേഗം നിയമത്തിനുമുന്നിലെത്തിച്ച് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.














Discussion about this post