മുംബൈ: റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസാമിക്കും ഭാര്യക്കും നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അര്‍ണാബിനെയും ഭാര്യയെയും ബൈക്കിലെത്തിയ അജ്ഞാതസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രിയിലെ ചാനല്‍ ചര്‍ച്ചയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അര്‍ണബും കുടുംബവും. താന്‍ സഞ്ചരിച്ച് കാറിനു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അര്‍ണബ് ആരോപിച്ചു. കാറിന്റെ ചില്ല് തകര്‍ക്കാനും അക്രമികള്‍ ശ്രമിച്ചു. പിന്നീട് അക്രമികള്‍ കാറിന് മുകളില്‍ കരി ഓയില്‍ ഒഴിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അര്‍ണാബ് പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അര്‍ണബ് പോലീസില്‍ പരാതി നല്‍കി. സോണിയ ഗാന്ധിയും വദ്രാ കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് അര്‍ണബ് പിന്നീട് ആരോപിച്ചു. സോണിയയെയും കുടുംബത്തെയും കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയാണ് അവരെ പ്രകോപിപ്പിക്കുന്നത് എന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ക്കെതിരെ അര്‍ണബ് പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു
Discussion about this post