ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആക്രമിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാക്കി പകര്‍ച്ചവ്യാധി നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനന്‍സ് ഇന്നലെ തന്നെ പുറത്തിറക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമ സംഭവങ്ങളില്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ സാധാരണ കേസുകളില്‍ പിഴ ചുമത്തും. കുറ്റകൃത്യം ഗൗരവമുള്ളതും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിഴ രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാകും. ഇതിന് പുറമേ ആറു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ലഭിക്കും.













Discussion about this post