തൊടുപുഴ: ഇടുക്കിയില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും നഗരസഭാംഗവും ഉള്‍പ്പെടുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലെ നഴ്‌സ്, തൊടുപുഴ നഗരസഭാംഗം, മരിയാപുരം സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം 17 ആയി. രോഗം സ്ഥിരീകരിച്ച നഴ്‌സ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി സന്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് വിവരം. മൂന്നു പേരെയും തിങ്കളാഴ്ച രാത്രിയില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, റെഡ്‌സോണിലായ ഇടുക്കിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേരുകയാണ്.














Discussion about this post