തിരുവനന്തപുരം: ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടത്തിയ മൂന്ന് പേരെ പോലീസ് പിടികൂടി. ഗുജറാത്തില്‍ നിന്നു കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുവന്ന മത്സ്യം തിരുവനന്തപുരത്തിനടുത്ത് വെമ്പായത്തുവച്ചാണ് പിടികൂടിയത്. മത്സ്യത്തിന് ആറു മാസത്തോളം പഴക്കമാണ് കണക്കാക്കുന്നത്. ലോറിയില്‍ മൂന്ന് പേരില്‍ രണ്ട് പേര്‍ ഗുജറാത്ത് സ്വദേശികളും ഒരാള്‍ കര്‍ണാടക സ്വദേശിയുമാണ്.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ലോറി പിന്തുടര്‍ന്ന് പിടികൂടി പോലീസിനെ വിവരം അറിയിച്ചു. പോലീസും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നും ഉപയോഗിക്കാനാകില്ലെന്നും ബോധ്യമായി. ഭൂരിഭാഗവും പുഴുവരിച്ച നിലയിലായിരുന്നു. തുടര്‍ന്ന് കണ്ടെയ്‌നര്‍ ലോറി പിടിച്ചെടുത്ത് മത്സ്യം കുഴിച്ചുമൂടി.














Discussion about this post