ന്യൂഡല്‍ഹി: ആഗ്രയില്‍ കൊറോണ ബാധിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ധഠയാണ് മരിച്ചത്. എന്‍എന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ നില ഗുരുതരമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകന് പുറമെ രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് ഇന്ന് മരിച്ചതായി ആഗ്ര ഭരണകൂടം അറിയിച്ചിട്ടുണ്ട്.













