തിരുവനന്തപുരം: ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാസവ്യവസായങ്ങള്‍/മറ്റിതര വ്യവസായങ്ങള്‍ എന്നിവ ആവശ്യമായ സുരക്ഷാ/മലിനീകരണ നിയന്ത്രണ മുന്‍കരുതലുകള്‍ എടുത്തശേഷമേ പുനരാരംഭിക്കാവൂവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
നിലവില്‍ പ്രവര്‍ത്തനം തുടരുന്ന വ്യവസായങ്ങളും സുരക്ഷാ/മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Discussion about this post