തൃശ്ശൂര്‍: മതിലകം പുതിയകാവ് സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്പില്‍ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകന്‍ അബ്ദുള്‍ റസാഖ് (ഷുക്കൂര്‍ -49) ആണ് മരിച്ചത്.
ഷാര്‍ജയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്നു അബ്ദുള്‍ റസാഖ്. നേരത്തേ മുതല്‍ പ്രമേഹ ബാധിതനായിരുന്നു. റമദാന്‍ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയില്‍ ശരീര വേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.ദുബൈ അല്‍ബറഹ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മരണം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഗള്‍ഫില്‍ നടക്കും.














Discussion about this post