തിരുവനന്തപുരം: സംസ്ഥാനത്തു ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏ4പ്പെടുത്തിയതിന്റെ ഭാഗമായി അവശ്യ വിഭാഗങ്ങളൊഴികെ ഇന്നു പുറത്തിറങ്ങാന്‍ കഴിയില്ല. അടിയന്തര സാഹചര്യത്തില്‍ ഇന്നു പുറത്തിറങ്ങാന്‍ ജില്ലാ അധികൃതരുടെയോ പോലീസിന്റെയോ പാസ് ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച നിയന്ത്രണങ്ങള്‍ മാധ്യമങ്ങള്‍ക്കും വിവാഹ-മരണ ചടങ്ങുകള്‍ക്കും ബാധകമല്ല. നടന്നും സൈക്കിളിലും സഞ്ചരിക്കാം. അവശ്യസാധനങ്ങള്‍, പാല്‍, പത്രവിതരണം, മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികളും ക്ലിനിക്കുകളും മെഡിക്കല്‍ ലാബുകള്‍, മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും പാഴ്‌സല്‍ കൗണ്ടറുകള്‍ എന്നിവ തുറക്കാം. കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതുവരെ തുറക്കാം. രാത്രി പത്തു വരെ ഓണ്‍ലൈന്‍ ഭക്ഷണവിതരണമാകാം. സന്നദ്ധ പ്രവ4ത്തക4ക്കും അനുവദനീയമായ തോതില്‍ പുറത്തിറങ്ങാം. കോവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഇളവുണ്ട്. ചരക്കുവാഹനങ്ങള്‍ക്കും സഞ്ചരിക്കാം.
ആരാധനാലയങ്ങളില്‍ നിലവിലുള്ള രീതിയില്‍ ആരാധന നടത്തുന്നതിനു തടസമില്ല. ഇതുമായി ബന്ധപ്പെട്ടവര്‍ക്കു പരിമിതമായ തോതില്‍ സഞ്ചരിക്കാനുമാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലെ ചില തെരഞ്ഞെടുത്ത റോഡുകള്‍ അടച്ചിടും. ഇതുവഴി അവശ്യസര്‍വീസുകളും ചരക്കു വാഹനങ്ങളും ഒഴികെ അനുവദിക്കില്ല. ഇതുവഴി നടക്കാനും മോട്ടോര്‍ ഘടിപ്പിക്കാത്ത സൈക്കിള്‍ സവാരിക്കും തടസമില്ല. രാവിലെ അഞ്ചു മുതല്‍ പത്തു വരെയാണ് അടച്ചിടല്‍.














Discussion about this post