തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റൊരു സ്ഥാപനത്തിനും ഇന്നു തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളുവെന്ന് ഡിജിപി ലോക്നാഥ് ബെഹറ അറിയിച്ചു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പോലീസിന്റെ പ്രത്യേക പരിശോധന ഇന്നും തുടരുമെന്നും ഡിജിപി അറിയിച്ചു.
മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും ഇളവുകളില്‍ മാറ്റങ്ങള്‍ നടപ്പിലാക്കും.
അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള വയനാട്ടില്‍ കര്‍ശന ജാഗ്രത തുടരുന്നു. നിലവില്‍ 17 രോഗികളാണ് ചികിത്സയിലുള്ളത്.2157 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്.
Discussion about this post