തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുടിവെട്ടാന്‍ മാത്രമായിരിക്കും അനുമതി. അതേസമയം ഫേഷ്യല്‍ അനുവദിക്കില്ല. ബ്യൂട്ടിപാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
അതേസമയം സംസ്ഥാനത്ത് അടച്ചിട്ട മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുവാനാണ് തീരുമാനം. 265 ബെവ്‌കോ ഔട്ട്ലെറ്റുകളും 35 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് തുറക്കുന്നത്. ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പന നടത്താനാണ് തീരുമാനം. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് മദ്യശാലകള്‍ തുറക്കുന്നത്.
Discussion about this post