തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനു ശേഷം വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 91344 പേര്‍ കേരളത്തിലെത്തി. ഇതില്‍ 2961 ഗര്‍ഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 82299 പേരാണ് വന്നത്. 43 വിമാനങ്ങളില്‍ 9367 പേര്‍ എത്തി. ഇതില്‍ 157 പേര്‍ ആശുപത്രികളില്‍ ക്വാറന്റീനിലാണ്.
ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുമ്പോള്‍ കേരളത്തിലെത്തുന്നവര്‍ക്ക് നിലവില്‍ ഇവിടെ സ്വീകരിച്ചിട്ടുള്ള ക്വാറന്റിന്‍ രീതി പാലിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ബിസിനസ് ആവശ്യങ്ങള്‍ക്കായി വന്ന് പെട്ടെന്ന് മടങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് തിരികെ പോകാമെന്നും അദ്ദേഹം അറിയിച്ചു.













