പത്തനംതിട്ട: പമ്പ ത്രിവേണിയിലെ മണലെടുപ്പ് താത്ക്കാലികമായി നിര്‍ത്തി. ഇതു സംബന്ധിച്ച് വനംവകുപ്പ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. എന്നാല്‍ മണല്‍ എടുക്കുന്നതിനു കുഴപ്പമില്ലെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് നിയന്ത്രണത്തില്‍ ശേഖരിച്ച മണല്‍ മാത്രം നീക്കാമെന്നും വില പിന്നീട് നിശ്ചയിക്കുമെന്നും സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിരമിക്കുന്നതിനു മുന്‍പ് ടോം ജോസും ഡിജിപിയും നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനം സെക്രട്ടറിയുടെ നടപടി. ഒരു ലക്ഷത്തിലധികം മെട്രിക് ടണ്‍ മണല്‍ കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലേ ആന്റ് സെറാമിക്‌സ് എന്ന പൊതുമേഖല സ്ഥാപനത്തിനു കൈമാറി യെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. പ്രളയം കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും പമ്പയിലെ മണല്‍ നീക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. വനംവകുപ്പ് പോലും അറിയാതെയുള്ള നീക്കം ചില സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണെന്നും ചെന്നിത്തല പറയുന്നു.
Discussion about this post