തിരുവനന്തപുരം: ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വിദ്യാര്‍ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്ന ഭക്തര്‍ക്കും യാത്രാ ഇളവനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
വീടുകളില്‍ നിന്ന് ആരാധനാലയങ്ങളിലേക്കും തിരിച്ചും പോകുന്ന ഭക്തര്‍, പരീക്ഷകളില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍, പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവര്‍, മെഡിക്കല്‍/ദന്തല്‍ കോളേജുകളിലും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിന് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്.
പരീക്ഷയെഴുതാനും പരീക്ഷാ നടത്തിപ്പിന് പോകുന്നവര്‍ക്കും അവരുടെ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍കാര്‍ഡും ഉപയോഗിച്ച് യാത്ര നടത്താം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനത്തിന് പോകുന്നവര്‍ക്ക് അവരുടെ അലോട്ട്‌മെന്റ് ലെറ്റര്‍ പാസായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.














Discussion about this post