തിരുവനന്തപുരം: ജില്ലയില്‍ അടുത്തിടെ മരണപ്പെട്ട മൂന്ന് കൊറോണ രോഗികളുടെയും ഉറവിടം കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവകുപ്പിനായിട്ടില്ല. അതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസ്, വൈദികന്‍ കെ ജി വര്‍ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാനത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടത്. തിരുവനന്തപുരത്ത് ഇവര്‍ക്ക് മൂന്ന് പേര്‍ക്കും രോഗം എവിടെ നിന്നും പകര്‍ന്നു എന്ന് കണ്ടെത്താനാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര്‍ സ്വദേശിയുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാട്ടാക്കട സ്വദേശിയായ ആശാവര്‍ക്കര്‍ക്ക് കൊറോണ വൈറസ് പിടിപെട്ടത് എവിടെ നിന്നാണെന്നറിയില്ല. ഇവരുമായി സമ്പര്‍ക്കം നടത്തിയ 600 ഓളം പേരുടെ ശ്രവ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. ഇവരുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ജില്ലാഭരണകൂടം പുറത്ത് വിട്ടിരുന്നു. ഇവര്‍ സഞ്ചരിച്ച തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിളളി, കാവിന്‍പുറം, കൊല്ലോട് എന്നീ ആറ് വാര്‍ഡുകളാണ് കാട്ടാക്കട പഞ്ചായത്തിലെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി ജില്ലാഭരണകൂടം പ്രഖ്യാപിച്ചത്.
ഈ പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. അതേസമയം കൊറോണ രോഗം സ്ഥിരീകരിച്ച പാപ്പനംകോട് ബസ് ഡിപ്പോയിലെ ഡ്രൈവര്‍ക്ക് രോഗം വ്യാപിച്ചത് എവിടെനിന്നെന്ന് കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ല.
Discussion about this post