കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില 80 കടന്നു. തുടര്‍ച്ചയായ പത്തൊമ്പതാമത്തെ ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയെക്കാള്‍ മുന്നിലെത്തി. ഡീസല്‍ ലിറ്ററിന് 80.02 രൂപയും പെട്രോള്‍ വില 79.92 രൂപയുമാണ് ഡല്‍ഹിയിലെ വില.
കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.38 രൂപയും ഡീസലിന് 76.05 രുപയുമാണ് ഇന്നത്തെ വില. 19 ദിവസംകൊണ്ട് ഡീസലിന് 8.5രൂപയും പെട്രോളിന് 10.49 രൂപയുമാണ് കൂടിയത്.
Discussion about this post