തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സനായി കെ. വി. മനോജ്കുമാര്‍ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുന്‍ സഹകരണ ഓംബുഡ്‌സ്മാന്‍, റബ്‌കോ ലീഗല്‍ അഡൈ്വസര്‍, തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി ബാറില്‍ അഭിഭാഷകന്‍ ആയിരുന്നു. മെയ് 31-ന് പി. സുരേഷ് കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേയ്ക്കാണ് നിയമനം.
Discussion about this post