തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം വര്‍ദ്ധന. പരീക്ഷ എഴുതിയ 4,22,092 വിദ്യാര്‍ഥികളില്‍ 4,17,101 കുട്ടികളാണ് വിജയിച്ചത്. ഇത്തവണ മോഡറേഷന്‍ നല്‍കിയിരുന്നില്ല.
41,906 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 4572 വര്‍ധന പേരുടെ വര്‍ധനയാണ് എ പ്ലസില്‍ ഉണ്ടായത്. പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന്് യോഗ്യത നേടി. 76.61% ആണ് വിജയശതമാനം.
പത്തനംതിട്ടയാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. ഇവിടെ 99.71 ശതമാനം കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വയനാട് ആണ് വിജയശതമാനം കുറവുള്ള റവന്യൂ ജില്ല. 95.04 ശതമാനമാണ് ജില്ലയിലെ വിജയം.
പരീക്ഷാ ഫലം സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ് സൈറ്റുകളിലും പിആര്‍ഡി ലൈവ് ആപ്പിലും ലഭ്യമാണ്.
Discussion about this post