തിരുവനന്തപുരം: കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കുന്നതായി ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.
ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ഭക്തജനങ്ങള്‍ കൂട്ടമായി എത്തിയാല്‍ സാമൂഹിക അകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനോ കഴിയില്ല. സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണ് കര്‍ക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കിയത്.
Discussion about this post