ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യ നിര്‍ണയം നടത്താന്‍ വിദഗ്ധ സമതി രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ ജനറല്‍ സി.വി.ആനന്ദബോസ് ചെയര്‍മാനായ സമിതിയാകും തുടര്‍ന്ന് സ്വത്ത് നിര്‍ണയം നടത്തുക. മൂന്നംഗ നിരീക്ഷണസമിതിയും നിലവില്‍ വരും.
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഒഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പ്രൊഫസര്‍ എം.വി.നായര്‍, റിസര്‍വ് ബാങ്ക് പ്രതിനിധി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
‘ബി’ നിലവറ തുറക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമൊന്നും പറഞ്ഞിട്ടില്ല. മറ്റ് നിലവറകളുടെ പരിശോധന തുടരും. സ്വത്ത് നിര്‍ണയിക്കുന്നത് വീഡിയോയില്‍ പൂര്‍ണ്ണമായും പകര്‍ത്തണമെന്നും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
നിലവിലെ ഏഴംഗ സമിതിയെ പിരിച്ചു വിട്ട സുപ്രീംകോടതി, കണക്കെടുപ്പിന്റെ ചുമതലയുള്ള ജസ്റ്റീസ് എം.എന്‍.കൃഷ്‌ണന്‍, ദേവസ്വം സെക്രട്ടറി, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധിയെയോ ഉള്‍പ്പെടുത്തി ഒരു മേല്‍നോട്ട സമിതിയെയും രൂപീകരിച്ചു. ക്ഷേത്ര സ്വത്തുക്കളെ മൂന്നായി തരംതിരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പൗരാണിക പ്രാധാന്യമുള്ളവ, അങ്ങനെയല്ലാത്തവ, നിത്യ പൂജകള്‍ക്ക് ഉപയോഗിക്കുന്നവ എന്നിങ്ങനെയാവും തരംതിരിക്കുക. ഇനിയുള്ള കണക്കെടുപ്പുകള്‍ക്ക് ആനന്ദ ബോസിന്റെ അധ്യക്ഷതയിലുള്ള സമിതിയായിരിക്കും നേതൃത്വം വഹിക്കുക.
‘ബി’ നിലവറ തുറക്കുന്ന കാര്യത്തില്‍ കോടതി തീരുമാനമൊന്നും പറഞ്ഞിട്ടില്ല.
Discussion about this post