ശബരിമല: ശബരിമല സന്നിധാനത്തിനു പിന്‍വശത്തുള്ള പാണ്ടിത്താവളത്തിനും ഉരല്‍ക്കുഴി വനമേഘലയിലും തമ്പടിച്ചിരുന്ന പത്തോളംവരുന്ന ഗുണ്ടാസംഘത്തെ പോലീസ് പിടികൂടി. ഇവര്‍ വര്‍ഷങ്ങളായി ഇവിടെ തമ്പടിച്ച് കഞ്ചാവ് കൃഷിയും മോഷണവും വേട്ടയും നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശബരിമല സ്പെഷ്യല്‍ കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ഡി.ജി.പി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് സംഘത്തലവന്‍ കുരുട്ടുരാജു ഉള്‍പ്പെടെയുളളവരെ പിടികൂടിയത്. നാല്‍പതോളം സായുധ പൊലീസ് സംഘം ഇന്നലെ രാത്രി പതിനൊന്നര മണി മുതല്‍ പുലര്‍ച്ചെ നാലര മണി വരെ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയത്. ഇവര്‍ നാട്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
Discussion about this post