തിരുവനന്തപുരം: കീം എന്‍ട്രന്‍സ് പ്രവേശനപ്പരീക്ഷയ്ക്കു വിദ്യാര്‍ഥിക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ മണക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പരീക്ഷ തീരുന്നതുവരെ ഇദ്ദേഹം സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നു. പ്രവേശനപ്പരീക്ഷയ്ക്കു സ്‌കൂളില്‍ എത്തിയവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
നേരത്തെ, തിരുവനന്തപുരത്തു കീം എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post