തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും ലംഘിച്ചതിന് തിരുവനന്തപുരം നഗരത്തിലെ രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു. പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സാണ് താല്‍ക്കാലികമായി റദ്ദാക്കിയത്. ഒട്ടേറെ മുന്നറിയിപ്പുകള്‍ക്കു ശേഷവും ലംഘനം നടത്തിയ സാഹചര്യത്തിലാണു നടപടിയെന്ന് മേയര്‍ പറഞ്ഞു.
രാമചന്ദ്രന്‍ വസ്ത്ര സ്ഥാപനത്തിലെ തമിഴ്‌നാട് സ്വദേശികളായ നിരവധി തൊഴിലാളികള്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post