ശ്രീനഗര്‍: സിയാച്ചിന്‍ മേഖലയിലെ ബങ്കറിന് തീപിടിച്ച് രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വെന്തുമരിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് ഇവര്‍ താമസിച്ചിരുന്ന ഫൈബര്‍ ബങ്കറിന് തീപിടിച്ചത്. തീപിടുത്തിന്റെ കാരണം അറിവായിട്ടില്ല. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച നാലു ജവാന്മാര്‍ക്ക് പൊള്ളലേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയാണു സിയാച്ചിന്‍. സമുദ്രനിരപ്പില്‍ നിന്നും 22,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില മൈനസ് 40 ഡിഗ്രിയാണ്.
Discussion about this post