തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി.
ചെറുവയ്ക്കല്‍, വാഴോട്ടുകോണം, പട്ടം, മുട്ടട വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരുടെ ഉറവിടം വ്യക്തമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.
Discussion about this post