തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും. 88.47 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പതിനൊന്ന് ഇനങ്ങളടങ്ങിയ കിറ്റ് ലഭിക്കും. ഓഗസ്റ്റ് മാസം അവസാനമാകും വിതരണം ചെയ്യുക.
കൂടാതെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ അടുത്ത മാസം കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരിയും നല്‍കും.













