Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശ്രീധരന്‍ തന്ത്രിഅന്തരിച്ചു

by Punnyabhumi Desk
Jul 22, 2011, 12:22 pm IST
in കേരളം
പറവൂര്‍ ശ്രീധരന്‍ തന്ത്രി

പറവൂര്‍ ശ്രീധരന്‍ തന്ത്രി

പറവൂര്‍ ശ്രീധരന്‍ തന്ത്രി

പറവൂര്‍: ജ്യോതിഷാചാര്യനും തന്ത്രശാസ്ത്രവിശാരദനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രി (86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.19 നായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും ദിവസമായി ശാരീരികക്ഷീണത്തെ തുടര്‍ന്ന് അദ്ദേഹം പറവൂര്‍ കെ.എം.കെ. ജങ്ഷനിലെ കളവമ്പാറ വീട്ടില്‍ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ കടുത്ത ശ്വാസതടസ്സവും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിനു വേണ്ടി പ്രയത്‌നിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തി. ഇരുനൂറോളം ക്ഷേത്രങ്ങളിലെ തന്ത്രിയുമായിരുന്നു. പറവൂര്‍ ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠം സ്ഥാപകനാണ്. ശബരിമല, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, വൈക്കം, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍ തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ നടന്നിട്ടുള്ള അഷ്ടമംഗലപ്രശ്‌നവേദികളില്‍ സക്രിയ സാന്നിധ്യമായിരുന്നു. കര്‍മംകൊണ്ട് ബ്രാഹ്മണ്യം നേടാമെന്നതിന്റെ പ്രഖ്യാപനമായ പാലിയം വിളംബരത്തിലെ പ്രധാനികളിലൊരാളായിരുന്നു. ഈഴവസമുദായത്തില്‍നിന്ന് ആദ്യമായി സഹസ്രകലശം നടത്തിയ പുരോഹിതന്‍ ശ്രീധരന്‍ തന്ത്രിയാണ്.

മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്‌കാരം, പാവക്കുളത്തമ്മ പുരസ്‌കാരം, സ്വാമി മൃഡാനന്ദജി സ്മാരക ആധ്യാത്മിക പുരസ്‌കാരം എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേവയജനപദ്ധതി, പിതൃകര്‍മവിധി, ഗുരുശിഷ്യ സംവാദം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.

1925 ഒക്ടോബര്‍ 9ന് പുണര്‍തം നക്ഷത്രത്തില്‍ പെരുമ്പടന്ന കളവമ്പാറ മാമന്‍ വൈദ്യരുടെയും എടവനക്കാട് കായന്ത്ര പാര്‍വതിയുടെയും മൂന്നാമത്തെ മകനായാണ് കെ.എം. ശ്രീധരന്‍തന്ത്രി ജനിച്ചത്. കെടാമംഗലം എല്‍.പി. സ്‌കൂളിലും പറവൂര്‍ ഗവ. ബോയ്‌സ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നമ്പ്യാത്ത് കരുണാകരപിള്ള, പെരുവാരം ശങ്കരന്‍ഭട്ടതിരിപ്പാട്, പാഴൂര്‍ പടിപ്പുര, വരിക്കോലി കൃഷ്ണന്‍ ജ്യോത്സ്യന്‍ എന്നിവരുടെയടുക്കല്‍ ജ്യോതിഷപഠനം, ശ്രീനാരായണഗുരുദേവന്‍, ചട്ടമ്പിസ്വാമി എന്നിവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അയ്യമ്പിള്ളി പഴമ്പിള്ളി കണ്ടച്ചനാശാന്റെ ശിക്ഷണത്തില്‍ തന്ത്രശാസ്ത്രപഠനം എന്നിവ നടത്തി.ജ്യോതിഷത്തിലെന്നപോലെ ക്ഷേത്രപ്രതിഷ്ഠ, ലക്ഷാര്‍ച്ചന, കോടി അര്‍ച്ചന, സഹസ്രകലശം എന്നിവയിലും പ്രാവീണ്യമറിയിച്ചു.

2009ല്‍ നടന്ന ശതാഭിഷേകച്ചടങ്ങുകളില്‍ ഗുരുവായൂര്‍ തന്ത്രി, അമ്പലപ്പുഴ തന്ത്രി, കൊല്ലൂര്‍ മൂകാംബിക തന്ത്രി എന്നിവരുള്‍പ്പെടെ ഒട്ടേറെ പുരോഹിതശ്രേഷ്ഠര്‍ സംബന്ധിച്ചു. ഭാര്യ: കൊടുങ്ങല്ലൂര്‍ നാലുമാക്കല്‍ സുബ്രഹ്മണ്യന്‍ വൈദ്യരുടെ മകള്‍ പരേതയായ എന്‍.എസ്. അമൃതവല്ലി (റിട്ട. അധ്യാപിക). മക്കള്‍: പറവൂര്‍ ജ്യോതിസ് (ജ്യോതിഷസംസ്‌കൃത പണ്ഡിതന്‍), കെ.എസ്. ഗിരീഷ് (ടിഎന്‍പിഎല്‍ ആന്‍ഡ് കെടിസി), പറവൂര്‍ രാകേഷ് തന്ത്രി. മരുമക്കള്‍: രമ്യ (ഫിഷറീസ് വകുപ്പ് എറണാകുളം), വത്സല, പ്രീത. ശവസംസ്‌കാരം വെള്ളിയാഴ്ച ഒമ്പതിന് പറവൂര്‍ കേസരി റോഡിലുള്ള ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠം വളപ്പില്‍.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies