തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മേയര്‍ നിരീക്ഷണത്തില്‍ പോയത്. നഗരസഭയിലെ ഏഴു കൗണ്‍സിലര്‍മാര്‍ക്കും മേയറോടൊപ്പം യോഗത്തില്‍ പങ്കെടുത്ത രണ്ട് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും മേയറും ജീവനക്കാരും ക്വാറന്റൈനില്‍ പോയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post