Thursday, May 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ സൂപ്പര്‍ഹൈവേ തുറക്കും: വിദ്യാഭ്യാസമന്ത്രി

by Punnyabhumi Desk
Jul 22, 2011, 01:07 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേയ്ക്ക് രൂപംനല്‍കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ പത്രസമ്മേളനത്തില്‍ മന്ത്രി വിശദീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി ‘പേപ്പര്‍ലെസ്’ ഓഫീസാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെയാണ് സൂപ്പര്‍ ഹൈവേ സ്ഥാപിക്കുക. ഇതുവഴി എല്ലാ ഓഫീസര്‍മാര്‍ക്കും ഇമെയില്‍ വിലാസവും ലഭിക്കും. ഇഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. അപേക്ഷകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും തീയതിയും ഫലയലിന്റെ നീക്കങ്ങളും എസ്.എം.എസ്. വഴി അറിയാം.

എല്ലാ കുട്ടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. സ്‌കോളര്‍ഷിപ്പ്, മേളകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതടക്കം എല്ലാ വിവരങ്ങളും ഈ നമ്പര്‍ അടിസ്ഥാനമാക്കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സപ്തംബറോടെ എല്ലാ ഹൈസ്‌കൂളുകളിലും വര്‍ഷാവസാനത്തോടെ എല്ലാ സ്‌കൂളുകളിലും ഈ സംവിധാനം നിലവില്‍വരും. എസ്.ഐ.ഇ.ടിയുടെ ആഭിമുഖ്യത്തില്‍ ഏഴുമുതല്‍ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികള്‍ക്കായി വെബ് പോര്‍ട്ടലിന് തുടക്കം കുറിക്കും. പൊതുവിദ്യാലയങ്ങളില്‍ നിലവിലുള്ള സൗകര്യമുപയോഗിച്ച് രക്ഷിതാക്കള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കും. എല്ലാ ഹൈസ്‌കൂളിലും ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍ നിര്‍മിക്കും. വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് ഫിനിഷിങ് സ്‌കൂള്‍ ആരംഭിക്കും. എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ബി.പി.എല്‍. കുടുംബത്തിലെ വിദ്യാര്‍ഥികളുടെ അച്ഛനമ്മമാരെയും ഉള്‍പ്പെടുത്തി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ തുടങ്ങും. യൂണിവേഴ്‌സിറ്റി കോളേജ്, വിക്ടോറിയ കോളേജ്, മഹാരാജാസ് കോളേജ്, ബ്രണ്ണന്‍ കോളേജ് എന്നിവ പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഗവേഷണ പാര്‍ക്ക്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്റര്‍ എന്നിവ സ്ഥാപിക്കും. എല്ലാ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജുകളിലും ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം നടപ്പിലാക്കും.

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലും സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കും. കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ ആധുനിക ഇലക്ട്രിക്കല്‍ ഗ്യാലറി, ശലഭോദ്യാനം, കള്ളിമുള്‍ച്ചെടി ഉദ്യാനം, പുതിയ പ്ലാനറ്റേറിയ പ്രദര്‍ശനം, പുതിയ ലേസര്‍ പ്രദര്‍ശനം, പോപ്പുലര്‍ സയന്‍സ് പ്രദര്‍ശനവസ്തുക്കളുടെ നിര്‍മാണം, ഹാം റേഡിയോ കോഴ്‌സ്, അസ്‌ട്രോണമി കോഴ്‌സ്, അസ്‌ട്രോണമി ഗ്യാലറി എന്നിവ ആരംഭിക്കും. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളേജിലെ ലൈബ്രറി ബ്ലോക്കിന്റെയും ആറ്റിങ്ങല്‍, കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജുകളിലെ അക്കാദമിക് ബ്ലോക്കുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജിന്റെ അക്കാദമിക് ബ്ലോക്ക്, എറണാകുളം മോഡല്‍ എന്‍ജിനീയറിങ് കോളേജിന്റെ പി.ജി. ബ്ലോക്ക്, കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളേജിന്റെ വര്‍ക്ക്‌ഷോപ്പ്, പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അക്കാദമിക് ബ്ലോക്ക് എന്നിവയുടെ നിര്‍മാണം തുടങ്ങും. കേരള ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ വാനനിരീക്ഷണശാലയില്‍ അത്യാധുനിക ടെലിസ്‌കോപ്പുകള്‍ സ്ഥാപിക്കും.

ShareTweetSend

Related News

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

കേരളം

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Discussion about this post

പുതിയ വാർത്തകൾ

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies