തിരുവനന്തപുരം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍
ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഇവര്‍ സ്വമേധയാ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിമാനത്തില്‍ എത്തിയവരില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗികളുണ്ടെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകും. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ സ്വമേധയാ ക്വാറന്റൈന് വിധേയമാകണമെന്നും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. അതേസമയം വിമാനത്തില്‍ എത്തിയ ഒരാള്‍ക്ക് കോവിഡ് പോസീറ്റിവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Discussion about this post