തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള റെഗുലേറ്ററി കമ്മീഷന്‍ ശുപാര്‍ശയ്ക്ക് ആനുപാതികമായാണ് നിരക്ക് വര്‍ധന നടപ്പാക്കുന്നത്. ആഗസ്ത് ഒന്നുമുതല്‍ ചാര്‍ജ് വര്‍ധന നിലവില്‍ വരും.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തല്‍ക്കാലം ആലോചനയില്ലെന്നാണ് നേരത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നത്. എന്നാല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നാണ് പുതിയ നിരക്ക് വര്‍ധനയ്ക്ക് വൈദ്യുതി വകുപ്പ് നല്‍കിയിരിക്കുന്ന വിശദീകരണം.
Discussion about this post